Post Category
വനിതകൾക്ക് തെങ്ങുകയറ്റത്തിൽ പരിശീലനം നല്‍കി
ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്ക് തെങ്ങു കയറ്റ പരിശീലനം നല്‍കി. മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജനയുടെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതി പ്രകാരമാണ് പരിശീലനം നല്‍കിയത്. 11 വനിതകള്‍ക്കാണ് പരിശീലനം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭ മധു പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി കെ. എ. തോമസ്, ബ്ലോക്ക് മെമ്പര്‍ സെക്രട്ടറി മിനി പോള്‍, എം.കെ.എസ്.പി. സി.ഇ.ഒ നാരായണന്‍, കോര്‍ഡിനേറ്റര്‍ മിനിമോള്‍, മാസ്റ്റര്‍ ട്രെയ്‌നര്‍ സിസിലി തുടങ്ങിയവര്‍ പങ്കെടുത്തു. നാലു ദിവസമായാണ് പരിശീലനം. അടുത്ത ഘട്ട പരിശീലനം ഫെബ്രുവരി ആദ്യം നടക്കും. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട ഫോണ്‍ : 9633029480.( ചിത്രമുണ്ട് )
date
- Log in to post comments