Skip to main content

സംസ്ഥാനതല കബഡി മത്സരങ്ങള്‍ ഫെബ്രുവരി 8,9 തീയതികളില്‍ ആലപ്പുഴ ബീച്ചില്‍

 

 

ആലപ്പുഴ: ബീച്ച് ഗെയിംസ് 2019 ന്റെ ഭാഗമായുള്ള സംസ്ഥാനതല കബഡി മത്സരങ്ങള്‍ ഫെബ്രുവരി 8,9 തീയതികളില്‍ ആലപ്പുഴ ബീച്ചില്‍ നടത്തും. ഇതു സംബന്ധിച്ച സംഘാടക സമിതിയോഗം ജില്ലാ കളക്ടര്‍ എം അഞ്ജനയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടന്നു. പുരുഷ- വനിതാ വിഭാഗങ്ങളില്‍ 14 ടീമുകള്‍ വീതം ആകെ 28 ടീമുകള്‍ പങ്കെടുക്കും. 26 മത്സരങ്ങളാണ് ആകെയുള്ളത്.
സംസ്ഥാനതല കബഡി മത്സരത്തിന്റെ മുന്നോടിയായി ജനുവരി 31ന് വൈകീട്ട് 6.30ന് കടല്‍ത്തീര ദീപസംഗമം സംഘടിപ്പിക്കും. ഫെബ്രുവരി 7ന് രാവിലെ കൂട്ടയോട്ടവും കുട്ടികള്‍ക്കായുള്ള ചിത്രരചനാ മത്സരങ്ങളും സംഘടിപ്പിക്കും. ഫെബ്രുവരി 8ന് ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി കളരി, പഞ്ചഗുസ്തി പ്രദര്‍ശനമത്സരങ്ങളും ഉണ്ടായിരിക്കും.
സംഘാടക സമിതി യോഗത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് പി.ജെ ജോസഫ്, വൈസ് പ്രസിഡണ്ട് വി.ജി വിഷ്ണു, സെക്രട്ടറി എന്‍ പ്രദീപ്കുമാര്‍, കബഡി സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്പോര്‍ട്സ് കൗണ്‍സില്‍, കായിക യുവജന കാര്യാലയം, ടൂറിസം, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍, വിവിധ കായിക സംഘടനകള്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുക.

 

date