നവീകരിച്ച പടിക്കലേരി കുളം ജനുവരി 25 ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിക്കും
നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ ആര്‍.ഐ.ഡി.എഫ് XX ല്‍ മണ്ണ് പരിവേഷണ സംരക്ഷണ വകുപ്പ് 'പാലക്കാട് ജില്ലയിലെ വരള്‍ച്ചാ നിവാരണം കുളങ്ങളുടെ പുനരുദ്ധാരണം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്ലേപ്പിളളി ഗ്രാമപഞ്ചായത്തില്‍ നവീകരിച്ച പടിക്കലേരി കുളം, ജനുവരി 25 ന് രാവിലെ 9 ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിക്കും. വാക്കിനി ചളളപടിക്കലേരിക്കുളം പരിസരത്ത് നടക്കുന്ന പരിപാടിയില്‍ നല്ലേപിളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശാര്‍ങാധരന്‍ അധ്യക്ഷനാവും. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ താരാമനോഹരന്‍ പദ്ധതി വിശദീകരണം നടത്തും. തുടര്‍ന്ന് കര്‍ഷക പരിശീലനവും നല്‍കും. തുടര്‍ന്ന് ഗുണഭോക്തൃ കമ്മിറ്റി കണ്‍വീനറെ ആദരിക്കും. ജില്ലാ - ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി കുളത്തില്‍ അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്യുകയും, ആഴം കൂട്ടിയും വശങ്ങളില്‍ ആവശ്യമുളള ഭാഗത്ത് കരിങ്കല്ല് ഉപയോഗിച്ച് പാര്‍ശ്വഭിത്തി നിര്‍മ്മിച്ചു. ജലസേചനത്തിനായി ആഗമന ബഹിര്‍ഗമന യൂണിറ്റും ജനങ്ങള്‍ക്ക് കുളിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പടവ്, റാമ്പ് എന്നിവ നിര്‍മ്മിച്ചിട്ടുണ്ട്. 67,32,000 രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. കുളം നവീകരണത്തിലൂടെ ഏകദേശം 354.36 ലക്ഷം ലിറ്റര്‍ വെളളം സംഭരിക്കപ്പെടുന്നതിനും കൂടാതെ വേനല്‍ക്കാലത്ത് കനാല്‍ വെളളം സംഭരിക്കുന്നതിനും, സംഭരിക്കപ്പെടുന്ന ജലം 180 ഏക്കര്‍ കൃഷിക്കായി (നെല്ല്, തെങ്ങ്, വാഴ, പച്ചക്കറികള്‍ മുതലായവ) ഉപയോഗിക്കുന്നതിനും സാധിക്കും. സമീപ പ്രദേശത്തുളള നൂറോളം കുടുംബങ്ങളുടെ കിണറുകളിലെ ഭൂഗര്‍ഭ ജലവിതാനം വര്‍ദ്ധിപ്പിക്കുക വഴി വേനലിലെ കുടിവെളളക്ഷാമം പരിഹരിക്കുന്നതിനും പടിക്കലേരിക്കുളം നവീകരണത്തിലൂടെ സഹായമാകുമെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ അറിയിച്ചു.
- Log in to post comments