Skip to main content

വൃക്ഷതൈകള്‍ ഉല്‍പാദിപ്പിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു

 

പാലക്കാട് സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന് കീഴിലുളള മലമ്പുഴ ബ്ലോക്കില്‍ 5000 ബയോ ഡീഗ്രേഡബിള്‍ കൊയര്‍ ഫൈബര്‍ റ്റിയൂബ്‌സില്‍ പലജാതി വൃക്ഷതൈകള്‍ ഉത്പാദിപ്പിക്കുന്നതിന് വനം വകുപ്പിന്റെ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്ത അംഗീകൃത കരാറുകാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. പൂരിപ്പിച്ച ദര്‍ഘാസുകള്‍ ജനുവരി 31 ന് ഉച്ചയ്ക്ക് 2.30 വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് തുറക്കും. ഫോണ്‍ : 0491-2555521, 8547603749, 8547603755, 8547603760.

date