Skip to main content

മാധ്യമ വിദ്യാര്‍ത്ഥികള്‍ക്ക് ശില്‍പശാലയില്‍ രജിസ്റ്റര്‍ ചെയ്യാം

 

ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് മാധ്യമ ദിനാചരണത്തിന്റെ ഭാഗമായി ജനുവരി 29, 30 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മാധ്യമ ശില്‍പശാലയില്‍ മാധ്യമ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ശില്‍പശാലയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. വിവിധ വിഷയങ്ങളില്‍ പ്രഗത്ഭര്‍ സംവദിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുമായി ആശയവിനിമയത്തിന് അവസരമുണ്ടാകും. താത്പര്യമുള്ളവര്‍ ജനുവരി 25ന് വൈകിട്ട് അഞ്ച് മണിക്കകം 9895394630, 9744764171 എന്ന നമ്പറുകളിലൊന്നില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.

date