Skip to main content

മിനി ജോബ് ഫെസ്റ്റ് 24 ന്

 

ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുളള നിയമനങ്ങള്‍ക്കായി ചിറ്റൂര്‍ കരിയര്‍ ഡെവലപ്പ്മെന്റ് സെന്ററില്‍ ജനുവരി 24 ന് മിനി ജോബ് ഫെസ്റ്റ് നടത്തും. ഓഫീസ് അസിസ്റ്റന്റ്, സെയില്‍സ് എക്സിക്യൂട്ടീവ്, ഫിനാന്‍സ് അഡ്വൈസര്‍ തസ്തികകളിലാണ് ഒഴിവുകള്‍. എസ്.എസ്.എല്‍.സി./പ്ലസ്ടു/ഐ.റ്റി.ഐ./ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധിയില്ല, പ്രവേശനം സൗജന്യമാണ്. താത്പര്യമുളളവര്‍ അന്നേദിവസം രാവിലെ 10 നകം ബയോഡാറ്റയും (മൂന്ന് പകര്‍പ്പ്) എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനിലുളള കരിയര്‍ ഡെവലപ്പ്മെന്റ് സെന്ററില്‍ എത്തണമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04923223297.

date