Skip to main content

ദേശീയ ബാലിക ദിനാചരണം 24 ന്

 

ദേശീയ ബാലികാ ദിനാചരണം ജില്ലാതല ഉദ്ഘാടനം ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ജനുവരി 24) രാവിലെ 10 ന് കോട്ടമൈതാനത്തുളള ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി. നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി അദ്ധ്യക്ഷയാവും. സമൂഹത്തില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനം അവസാനിപ്പിക്കുക, ആണ്‍-പെണ്‍ അനുപാതത്തിലുളള അന്തരം കുറയ്ക്കുക, പെണ്‍ കുട്ടികള്‍ക്ക് സുരക്ഷിതമായതും ആരോഗ്യപരവുമായ ചുറ്റുപാട് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2008 മുതല്‍ ദേശീയബാലിക ദിനം, സെമിനാറുകള്‍ വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി ഉച്ചയ്ക്ക്1.30 മുതല്‍ സിവില്‍ സ്റ്റേഷനില്‍ ഫ്‌ളാഷ് മോബും സ്‌കിറ്റും അവതരിപ്പിക്കും. ടി. വിജയന്‍, എ.ഡി.എം പരിപാടിയില്‍ മുഖ്യാഥിതിയാവും. സി.ഡബ്ല്യൂ.സി. മെമ്പര്‍ അഡ്വ. അപര്‍ണ നാരായണന്‍ ശൈശവ വിവാഹനിരോധന നിയമത്തെ സംബന്ധിച്ചും അഡ്വ. വിനോദ് കൈനാട്ട് പോക്‌സോ ആക്ടിനെ കുറിച്ചും ക്ലാസെടുക്കും. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി. മീര, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിന്ദു സുരേഷ്, മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ സുജാത പി.ആര്‍., ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ശുഭ എസ് എന്നിവര്‍ സംസാരിക്കും.

date