Post Category
കല്ലാച്ചേരിക്കടവ് പാലത്തിന് 10.14 കോടിയുടെ അനുമതി
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ കല്ലാച്ചേരിക്കടവ് പാലത്തിന്റെ നിര്‍മ്മാണത്തിനായി കിഫ്ബി വഴി 10.14 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. എത്രയും വേഗം സാങ്കേതികാനുമതി ലഭ്യമാക്കി പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കണ്ണൂര്‍ ജില്ലയിലെ തൃപ്പങ്ങോട്ടൂര്‍ ഗ്രാമ പഞ്ചായത്തും കോഴിക്കോട് ജില്ലയിലെ എടച്ചേരി ഗ്രാമപഞ്ചായത്തും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് കല്ലാച്ചേരിക്കടവ് പാലം. പാനൂര്‍, കടവത്തൂര്‍ മേഖലയിലെ ജനങ്ങള്‍ക്ക് കോഴിക്കോട് ഭാഗത്തേക്കും എടച്ചേരി, തൂണേരി ഭാഗങ്ങളിലുള്ളവര്‍ക്ക് കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്കും പോകാനുള്ള എളുപ്പ മാര്‍ഗമായിരിക്കും ഈ പാലം. ഈ ഭാഗത്തെ ജനങ്ങളുടെ ദീര്‍ഘകാലത്തെ സ്വപ്നമാണ് സംസ്ഥാന സര്‍ക്കാര്‍ സാക്ഷാത്ക്കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
date
- Log in to post comments