Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

പദ്ധതി അവലോകന യോഗം വെള്ളിയാഴ്ച്ച
കണ്ണൂര്‍ മണ്ഡലത്തില്‍ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പുകളില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ അവലോകന യോഗം ജനുവരി 24ന് (വെള്ളിയാഴ്്ച്ച) രാവിലെ 10 മണിക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ നടക്കും.

 

സമ്മതിദായകരുടെ  ദേശീയദിനാഘോഷം
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിലുള്ള സമ്മതിദായകരുടെ  ദേശീയദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജനുവരി 25 ന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ കഥാകാരന്‍ ടി പത്മനാഭന്‍ നിര്‍വഹിക്കും. പരിപാടിയില്‍ കലക്ടര്‍ ടി വി സുഭാഷ് അദ്ധ്യക്ഷത വഹിക്കും. എഡിഎം ഇ പി മേഴ്‌സി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പോലീസ് മേധാവി ജി എച്ച് യതീഷ് ചന്ദ്ര നിര്‍വഹിക്കും.

റാങ്ക് പട്ടിക റദ്ദായി
ജില്ലയില്‍ വിവിധ വകുപ്പുകളിലെ എല്‍ ഡി ടൈപ്പിസ്റ്റ് (388/ 2014) തസ്തികയിലേക്ക്  2016 ആഗസ്റ്റ് 31ന് നിലവില്‍ വന്ന റാങ്ക് പട്ടിക കാലാവധി കഴിഞ്ഞതിനാല്‍ 2019 ആഗസ്റ്റ് 31 മുതല്‍ റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

 

അവലോകന യോഗം 28ന്  
കെ കെ രാഗേഷ് എംപിയുടെ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള അവലോകന യോഗം ജനുവരി 28ന് (ചൊവ്വാഴ്ച) രാവിലെ 11ന് കലക്ടറുടെ ചേംബറില്‍ ചേരും.  

 

റിഥം 2020: കുട്ടികളുടെ സംഗമം 25ന്
ഹൃദ്യം പദ്ധതിയിലൂടെ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികളുടെ സംഗമം റിഥം 2020 ജനുവരി 25 (ശനിയാഴ്ച) ഉച്ചയ്ക്ക് 12ന് ജൂബിലി ഹാളില്‍ ആരോഗ്യ മന്ത്രി  കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനാകും.  

 

date