Skip to main content

പേ വിഷബാധ പ്രതിരോധ മരുന്നുകള്‍ ആവശ്യത്തിനുണ്ട്: ഡി.എം.ഒ

പേ വിഷബാധയ്ക്കെതിരെയുളള  വാക്സിനുകള്‍ ജില്ലയിലെ എല്ലാ ആശുപത്രികളിലും  ആവശ്യത്തിനുണ്ടെന്ന് ജില്ലാ മെഡിക്കല്‍  ഓഫീസര്‍ ഡോ.എ.എല്‍ ഷീജ അറിയിച്ചു.  പത്തനംതിട്ട  ടൗണില്‍ പട്ടിയുടെ കടിയേറ്റ 20 പേര്‍ക്ക്  ജനറല്‍ ആശുപത്രിയില്‍  ചികിത്സ നല്‍കി.  ടെറ്റനസ് ടോക്സോയിഡ്, ആന്റി റാബീസ് വാക്സിന്‍, ഇമ്മ്യൂണോ ഗ്ലോബുലിന്‍ എന്നിവയാണ് പേവിഷബാധയ്ക്കെതിരായി നല്‍കിയത്. ടെറ്റനസ് ടോക്സോയിഡ്, ആന്റി റാബീസ് വാക്സിന്‍ എന്നിവ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രികളിലും ലഭ്യമാണ്.   പട്ടികടിച്ച മുറിവിന്റെ ആഴം, സ്ഥലം തുടങ്ങിയവ  പരിഗണിച്ചാണ് ഇമ്യൂണോ ഗ്ലോബുലിന്‍  കുത്തിവയ്ക്കുന്നത്. ഇത് ജില്ലയിലെ എല്ലാ പ്രധാന ആശുപത്രികളിലും ആവശ്യത്തിന് ലഭ്യമാക്കിയിട്ടുണ്ട്. 

date