Skip to main content

കനിവ് 108 ആംബുലന്‍സ് സേവനം വിപുലീകരിക്കുന്നു

ജില്ലയിലെ കനിവ് 108 ആംബുലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍
വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ
അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. . 24 മണിക്കൂറും സേവനം നല്കുന്ന 7
ആംബുലന്‍സുകളാണുള്ളത്. ഇടുക്കി ജില്ലാ ആശുപത്രി,തൊടുപുഴ, കട്ടപ്പന
താലൂക്കാശുപത്രി, അടിമാലി, നെടുങ്കണ്ടം, സി.എച്ച്.സി വണ്ടിപ്പെരിയാര്‍,
എഫ്.എച്ച്.സി കാഞ്ചിയാര്‍ എന്നിവിടങ്ങളിലാണ് ഇതിന്റെ സേവനം
ലഭ്യമാക്കിയിരിക്കുന്നത്. രാജാക്കാട് സി.എച്ച്.സി, വണ്ടന്‍മേട്,
പിഎച്ച്സി പെരുവന്താനം, ശാന്തന്‍പാറ എന്നിവിടങ്ങളില്‍ 12 മണിക്കൂര്‍
സേവനം ലഭ്യമാക്കുന്ന 4 ആംബുലന്‍സുകളുമാണുള്ളത്. ആംബുലന്‍സ് സൗജന്യ
സേവനത്തിനായി 108 എന്ന എമര്‍ജെന്‍സി നമ്പറില്‍ വിളിക്കാവുന്നതാണ്.

date