നേഴ്‌സിംഗിന് സയന്‍സ് നിര്‍ബ്ബന്ധം; റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്
പ്ലസ് ടു തലത്തില്‍ സയന്‍സ് ഐച്ഛിക വിഷയമായി പഠിച്ചിട്ടില്ലാത്ത നേഴ്‌സുമാരെ സര്‍ക്കാര്‍ ജോലിക്ക് പരിഗണിക്കാത്തതിനെ കുറിച്ച് അനേ്വഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ അനേ്വഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശം നല്‍കി. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. തൊടുപുഴയില്‍ നടന്ന സിറ്റിംഗില്‍ പി.സി. അച്ചന്‍കുഞ്ഞ് നല്‍കിയ പരാതിയിലാണ് നടപടി.
സയന്‍സ് ഐച്ഛിക വിഷയമായി പഠിച്ചിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ജനറല്‍ നേഴ്‌സിംഗ് പഠിക്കാന്‍ കൗണ്‍സില്‍ അനുവാദം നല്‍കുന്നുണ്ട്. ബി എസ് സി നേഴ്‌സിംഗ് പഠിക്കാനും പ്ലസ്ടുവിന് സയന്‍സ് പഠിക്കണമെന്നില്ല.
നേഴ്‌സിംഗ് ജോലിക്ക് പ്ലസ് ടു തലത്തില്‍ സയന്‍സ് ഐച്ഛികമായി പഠിക്കണമെന്ന നിബന്ധന പുലര്‍ത്തിയാല്‍ അര്‍ഹരായ പലര്‍ക്കും ജോലി കിട്ടാതാകുമെന്ന് പരാതിയില്‍ പറയുന്നു.
സ്റ്റാഫ് നേഴ്‌സ് കക (കാറ്റഗറി നമ്പര്‍ 418/19) നോട്ടിഫിക്കേഷനിലാണ് പ്ലസ് ടുവില്‍ സയന്‍സ് പഠിക്കണമെന്ന് പി എസ് സി പറയുന്നത്.
വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ വാല്‍പ്പാറ ആദിവാസി കോളനിയിലെ ജനങ്ങള്‍ക്ക് ഒത്തുകൂടാനായി നിര്‍മ്മിച്ച സാസ്‌കാരിക കേന്ദ്രം സാമൂഹിക വിരുദ്ധരുടെ താവളമായതിനെ കുറിച്ച് അനേ്വഷിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
തൊടുപുഴ ഡി വൈ എസ് പിയും വണ്ണപ്പുറം പഞ്ചായത്ത് സെക്രട്ടറിയും അനേ്വഷിച്ച് നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
ആദിവാസി വിഭാഗങ്ങളുടെ യോഗങ്ങള്‍, ഊരുകൂട്ടം തുടങ്ങിയവ നടത്തുന്നതിനാണ് ഇവിടം മുമ്പ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ അറ്റകുറ്റപണികള്‍ ക്യത്യമായി നടത്താത്തതിനാല്‍ ഇവിടം ഉപയോഗ ശൂന്യമായി.
ഇടമലക്കുടി പഞ്ചായത്ത് ഓഫീസ് കെട്ടിടം വര്‍ഷങ്ങളായി തകര്‍ന്നു കിടന്നിട്ടും കെട്ടിടം നന്നാക്കാത്തതിനെതിരെയും കമ്മീഷന്‍ കേസെടുത്തു.
തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിയും പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സെക്രട്ടറിയും നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. രണ്ട് വര്‍ഷം മുമ്പാണ് ഓഫീസ് കെട്ടിടത്തിന്റെ ജനാലകളും ഭിത്തികളും കാട്ടാന തകര്‍ത്തത്. രാത്രി സമയങ്ങളില്‍ വന്യമൃഗങ്ങള്‍ ഓഫീസില്‍ കയറി കൂടുന്നതും പതിവാണ്. ദേവികുളതത് താത്ക്കാലിക കെട്ടിടത്തിലാണ് ഇടമലക്കുടി പഞ്ചായത്ത് ഓഫീസ് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്താണ് ഇടമലക്കുടി.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ നടപടികളിലേക്ക് പ്രവേശിച്ചത്.
- Log in to post comments