Skip to main content

ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിയിലുളള കുറ്റിച്ചല്‍ ജി. കാര്‍ത്തികേയന്‍ മെമ്മോറിയല്‍ സി.ബി.എസ്.ഇ. സ്‌കൂള്‍, ഞാറനീലി ഡോ. എ.വി.എന്‍.സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ ഒന്നാം ക്ലാസ്സ് പ്രവേശനത്തിനായി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍/രക്ഷിതാവ് കേന്ദ്ര/സംസ്ഥാന/പൊതുമേഖല ജീവനക്കാരല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമര്‍പ്പിക്കണം. വാര്‍ഷിക വരുമാനം പ്രാക്തന ഗോത്ര വിഭാഗങ്ങള്‍ക്ക് ബാധകമല്ല. മറ്റു പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഒരു ലക്ഷത്തില്‍ കവിയരുത്. താത്പര്യമുളളവര്‍ ഫെബ്രുവരി ഒന്നിനകം പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍, പാലക്കാട്   ഫോണ്‍ : 04912505383; ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, മുനിസിപ്പല്‍ കോംപ്ലക്‌സ്, ജില്ലാ ആശുപത്രിക്ക് എതിര്‍വശം, പാലക്കാട്, ഫോണ്‍ : 9496070336;  ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, ചിറ്റൂര്‍, ഫോണ്‍ : 9496070337;, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, കൊല്ലങ്കോട്, മുതലമട ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം, ഫോണ്‍: 9496070399 എന്നീ വിലാസങ്ങളില്‍  അപേക്ഷ നല്‍കണമെന്ന് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04912505383.

date