Post Category
തൃശൂർ ജില്ലയിലെ വൈദ്യുതി അദാലത്ത് ഫെബ്രുവരി 24 ന്
ജില്ലയിലെ വൈദ്യുതി സംബന്ധമായ പരാതികൾ പരിഗണിക്കുന്നതിന് ഫെബ്രുവരി 24ന് ടൗൺഹാളിൽ വൈദ്യുതി അദാലത്ത് സംഘടിപ്പിക്കും. രാവിലെ 10 മണിമുതൽ വൈദ്യുതി മന്ത്രി എം എം മണിയുടെ നേതൃത്വത്തിലാണ് പരാതികൾ തീർപ്പാക്കുക. അദാലത്തിൽ പരിഗണിക്കുന്നതിനായി ഫെബ്രുവരി 14 വരെ കെഎസ്ഇബി ലിമിറ്റഡിന്റെ എല്ലാ വൈദ്യുതി വിതരണ ഓഫീസുകളിലും പരാതികൾ സ്വീകരിക്കും. വൈദ്യുതി മേഖലയിലെ ഉൽപാദന വിതരണ പ്രസരണ വിഭാഗവുമായി ബന്ധപ്പെട്ട പരാതികൾക്ക് സമയബന്ധിതമായി പരിഹാരം കാണുക എന്നതാണ് അദാലത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നടത്തിവരുന്ന അദാലത്തുകളുടെ സമാപനം കുറിക്കുന്നതുകൂടിയാണ് തൃശൂരിലെ പരിപാടി.
date
- Log in to post comments