Post Category
മുട്ടക്കോഴി വിതരണം നടത്തി
ജനകീയാസൂത്രണം 2019-20ന്റെ ഭാഗമായി പുന്നയൂർ ഗ്രാമ പഞ്ചായത്ത് മുട്ടക്കോഴി വിതരണം നടത്തി. 500 വനിതാ ഗുണഭോക്താക്കൾക്കാണ് ഈ പദ്ധതിപ്രകാരം മുട്ടക്കോഴികളെ നൽകുന്നത്. ഒന്നാം ഘട്ടമായി 200 ഗുണഭോക്താക്കൾക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു.
വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബുഷറ കുന്നമ്പത് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഐ. പി രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെറ്റിനറി ഡോക്ടർ മിഥുൻ, ഗുണഭോക്താകൾ എന്നിവർ പങ്കെടുത്തു.
date
- Log in to post comments