Skip to main content

റിപ്പബ്ലിക് ദിനം ആഘോഷിച്ചു

71-ാം റിപ്പബ്ലിക് ദിനം വർണ്ണാഭമായ ചടങ്ങുകളോടെ ജില്ലയിൽ ആഘോഷിച്ചു. രാവിലെ തേക്കിൻകാട് മൈതാനിയിൽ നടന്ന ചടങ്ങിൽ കൃഷി മന്ത്രി വി എസ് സുനിൽകുമാർ പതാക ഉയർത്തി പരേഡ് പരിശോധിക്കുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു.
ജില്ലാ സായുധസേന, തൃശൂർ സിറ്റി പോലീസ്, റൂറൽ ലോക്കൽ പോലീസ്, സിറ്റി വനിത പോലീസ്, തൃശൂർ ഫോറസ്റ്റ്, എക്‌സൈസ്, ജയിൽ, അഗ്നിശമനസേന, എൻസിസി യൂണിറ്റുകൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റുകൾ, ബാന്റ് ടീമുകൾ തുടങ്ങി 22 പ്ലാറ്റൂണുകൾ അണിനിരന്ന പരേഡ് കാണികളുടെ മനം കവർന്നു. ആകർഷകമായ യൂണിഫോമിൽ ചിട്ടയോടെ ചുവട് വെച്ച് നീങ്ങിയ പ്ലാറ്റൂണുകൾ മുഖ്യാതിഥിക്ക് അഭിവാദ്യമർപ്പിച്ചു. ജില്ലാ സായുധസേന റിസർവ്വ് ഇൻസ്‌പെക്ടർ കെ വിനോദ് കുമാറാണ് പരേഡ് നയിച്ചത്. ഇതാദ്യമായി വനിത സബ് ഇൻസ്‌പെക്ടർ പി വി സിന്ധു സെക്കന്റ് ഇൻ കമാന്റായി പരേഡിന് നേതൃത്വം നൽകി. ജില്ലാ കളക്ടർ എസ് ഷാനവാസ്, റൂറൽ ജില്ലാ പോലീസ് മേധാവി കെ പി വിജയകുമാരൻ, സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ എന്നിവർക്ക് പരേഡ് ആചാരമർപ്പിച്ചു. മികച്ച പ്ലാറ്റൂണുകൾക്കുളള സമ്മാനങ്ങൾ കൃഷി മന്ത്രി വി എസ് സുനിൽകുമാർ വിതരണം ചെയ്തു. ജില്ലാ സായുധസേന, റൂറൽ വനിത പോലീസ്, സെന്റ് തോമസ് കോളേജ് എൻസിസി ബോയ്‌സ് പ്ലാറ്റൂൺ, നെടുപുഴ പോളിടെക്‌നിക്ക് എൻസിസി ഗേൾസ് യൂണിറ്റ്, തൃശൂർ സിഎംഎസ് സ്‌കൂൾ എൻസിസി യൂണിറ്റ്, ചാലക്കുടി എംആർഎസ് എസ്പിസി യൂണിറ്റ്, ഹോളിഫാമിലി ഹയർ സെക്കണ്ടറി സ്‌കൂൾ ബാന്റ് യൂണിറ്റ് എന്നിവ മികച്ച പ്രകടനത്തിനുളള പുരസ്‌ക്കാരം നേടി.
 

date