Skip to main content

രാഷ്ട്രപതി വിശിഷ്ട-സേവ മെഡൽ പ്രഖ്യാപിച്ചു

രാഷ്ട്രപതിയുടെ വിശിഷ്ട-സേവ മെഡൽ കരസ്ഥമാക്കി രണ്ട് അഗ്‌നി രക്ഷാസേന പ്രവർത്തകർ. തൃശ്ശൂർ ഫയർ ആൻഡ് റെസ്‌ക്യൂ അക്കാദമിയിൽ പ്രവർത്തിക്കുന്ന അസി. സ്റ്റേഷൻ ഓഫീസറായ പി.എസ്. ശ്രീകിഷോറിനും തൃശ്ശൂർ ഫയർ ആൻഡ് റെസ്‌ക്യൂ സ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറായ ഡി. ബൽറാം ബാബുവിനുമാണ് രാഷ്ട്രപതിയുടെ വിശിഷ്ട-സേവ മെഡൽ ലഭിച്ചത്. 2014-ൽ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവനമെഡൽ കരസ്ഥമാക്കിയതിനെ തുടർന്ന് അഞ്ച് വർഷങ്ങൾക്ക് ശേഷം ഇരുവരും വിശിഷ്ട-സേവ മെഡലിന് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

date