Skip to main content

സംസ്ഥാനത്ത് റിപബ്ലിക്ക് ദിനം വിപുലമായി ആഘോഷിച്ചു

സംസ്ഥാനത്ത് റിപബ്ലിക്ക് ദിനം വിപുലമായി ആഘോഷിച്ചു. തലസ്ഥാനത്ത് സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, എം. പി, എം. എൽ. എമാർ, മേയർ കെ. ശ്രീകുമാർ, ചീഫ് സെക്രട്ടറി ടോം ജോസ്, യു. എ. ഇ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, ജർമൻ ഓണററി കോൺസൽ ഡോ. സയിദ് ഇബ്രാഹിം, മാലിദ്വീപ് കോൺസൽ തേർഡ് സെക്രട്ടറി അബ്ദുൾ ലത്തീഫ് അലി, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കൊല്ലത്ത്  ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പതാകയുയർത്തി അഭിവാദ്യം സ്വീകരിച്ചു.ചടങ്ങിൽ എം നൗഷാദ് എം എൽ എ , ജില്ലാ കളക്ടർ ബി അബ്ദുൽ നാസർ, സിറ്റി പൊലീസ് കമ്മീഷണർ ടി.നാരായണൻ, റൂറൽ പൊലീസ് മേധാവി ഹരിശങ്കർ എന്നിവർ പങ്കെടുത്തു.
പത്തനംതിട്ടയിൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന  പരിപാടിയിൽ ദേവസ്വം- ടൂറിസം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ  പതാകയുയർത്തി അഭിവാദ്യം സ്വീകരിച്ചു.വീണാ ജോർജ് എം.എൽ.എ, ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം അലക്സ് പിതോമസ്, ജില്ലാ പോലീസ് മേധാവി ജി. ജയദേവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ആലപ്പുഴയിൽ റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പൊതുമരാത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ പതാകയുയർത്തി അഭിവാദ്യം സ്വീകരിച്ചു. എ.എം.ആരിഫ് എം പി, ജില്ലാ കളക്ടർ എം അഞ്ജന, ജില്ലാ പോലീസ് മേധാവി കെ.എം ടോമി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കോട്ടയത്ത് പൊലീസ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പതാകയുയർത്തി അഭിവാദ്യം സ്വീകരിച്ചു.ചടങ്ങിൽ ജില്ലാ കളക്ടർ പി.കെ സുധീർ ബാബു, ജില്ലാ പോലീസ് മേധാവി പി. എസ്. സാബു എന്നിവർ പങ്കെടുത്തു.
ഇടുക്കിയിൽ ജില്ലാ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി ദേശീയപതാകയുയർത്തി അഭിവാദ്യം സ്വീകരിച്ചു.ചടങ്ങിൽ റോഷി അഗസ്റ്റിൻ എം.എൽ.എ, ജില്ലാ കളക്ടർ എച്ച്.ദിനേശൻ, ജില്ലാ പോലീസ് മേധാവി പി.കെ മധു തുടങ്ങിയവർ പങ്കെടുത്തു.
എറണാകുളത്ത് കളക്ടറേറ്റ് പരേഡ് ഗ്രൗിൽ നടന്ന ചടങ്ങിൽ തദ്ദേശഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ പതാകയുയർത്തി അഭിവാദ്യം സ്വീകരിച്ചു.
തൃശൂരിൽ തേക്കിൻകാട് മൈതാനിയിൽ നടന്ന ചടങ്ങിൽ കൃഷി മന്ത്രി വി എസ് സുനിൽകുമാർ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. ജില്ലാ കളക്ടർ എസ് ഷാനവാസ്, റൂറൽ ജില്ലാ പോലീസ് മേധാവി കെ പി വിജയകുമാരൻ, സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ എന്നിവർപങ്കെടുത്തു.
പാലക്കാട് കോട്ടമൈതാനിയിൽ നടന്ന ചടങ്ങിൽ നിയമ-സാംസ്‌കാരിക-പട്ടിക ജാതി-പട്ടികവർഗ വകുപ്പ് മന്ത്രി എ.കെ ബാലൻ പതാകയുയർത്തി അഭിവാദ്യം സ്വീകരിച്ചു.എം പിമാരായ വി.കെ ശ്രീകണ്ഠൻ, രമ്യാ ഹരിദാസ്, ഷാഫി പറമ്പിൽ എം എൽ എ, ജില്ലാ കളക്ടർ ഡി.ബാലമുരളി, ജില്ലാ പോലീസ് മേധാവി ജി.ശിവ വിക്രം തുടങ്ങിയവർ പങ്കെടുത്തു.
മലപ്പുറം എം.എസ്.പി ആസ്ഥാനത്തു നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ പതാകയുയർത്തി അഭിവാദ്യം സ്വീകരിച്ചു. പി.ഉബൈദുള്ള എം എൽ എ, ജില്ലാ കളക്ടർ ജാഫർ മാലിക്, ജില്ലാ പോലീസ് മേധാവി യു.അബ്ദുൾ കരീം എന്നിവർ സംബന്ധിച്ചു.
കോഴിക്കോട് ബീച്ചിൽ നടന്ന ചടങ്ങിൽ തൊഴിൽ-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ പതാകയുയർത്തി അഭിവാദ്യം സ്വീകരിച്ചു. ചടങ്ങിൽ എം.കെ.രാഘവൻ എം.പി, എം.എൽ.എമാരായ ഡോ.എം.കെ.മുനീർ, എ.പ്രദീപ് കുമാർ,പുരുഷൻ കടലുണ്ടി, വി.കെ.സി.മമ്മദ് കോയ,ജില്ലാ കളക്ടർ സാംബശിവ റാവുഎന്നിവർ സംബന്ധിച്ചു.
വയനാട്ടിൽ കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കറി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പതാകയുയർത്തി അഭിവാദ്യം സ്വീകരിച്ചു.ചടങ്ങിൽ എം.എൽ.എമാരായ സി.കെ.ശശീന്ദ്രൻ, ഐ.സി ബാലകൃഷ്ണൻ,  ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള, ജില്ലാ പോലീസ് മേധാവി ആർ.ഇളങ്കോ എന്നിവർ പങ്കെടുത്തു.
കണ്ണൂരിൽ നടന്ന ചടങ്ങിൽ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പതാകയുയർത്തി അഭിവാദ്യം സ്വീകരിച്ചു. ജില്ലാ കളക്ടർ ടി.വി സുഭാഷ്, ജില്ലാ പോലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്ര തുടങ്ങിയവർ പങ്കെടുത്തു.
കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക്ദിന പരേഡിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, എംരാജഗോപാലൻ, എം സി കമറുദ്ദീൻ, ജില്ലാകളക്ടർ ഡോ. ഡി സജിത്ത് ബാബു, ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് എന്നിവർ സംബന്ധിച്ചു.
പി.എൻ.എക്സ്.397/2020

date