Skip to main content

രാജ്ഭവനിൽ അറ്റ് ഹോം സംഘടിപ്പിച്ചു

റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ച് രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറ്റ് ഹോം പരിപാടി സംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഒ. രാജഗോപാൽ എം. എൽ. എ, മേയർ കെ. ശ്രീകുമാർ, ഗവർണറുടെ ഭാര്യ രേഷ്മ ആരിഫ്, മുഖ്യമന്ത്രിയുടെ ഭാര്യ കമല, ചീഫ് സെക്രട്ടറി ടോംജോസ്, യു. എ. ഇ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, സായുധസേനാ വിഭാഗം മേധാവികൾ, വിവിധ വകുപ്പ് മേധാവികൾ, സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ ഉൾപ്പെടെ പരിപാടിയിൽ പങ്കെടുത്തു. സ്വതന്ത്ര്യ സമര സേനാനികളെ ഗവർണർ പൊന്നാടയണിയിച്ച് ആദരിച്ചു. 
 

date