സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ യുവശാസ്ത്ര അവാര്‍ഡ്, ഡോ. എസ്. വാസുദേവ് അവാര്‍ഡ് വിതരണം മുഖ്യമന്ത്രി നിര്‍വഹിച്ചു
സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ യുവശാസ്ത്ര അവാര്‍ഡും ഡോ. എസ്. വാസുദേവ് അവാര്‍ഡും 32-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട ശാസ്ത്രജ്ഞര്‍ക്ക് ഉദ്ഘാടന പരിപാടിയില്‍ സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ യുവശാസ്ത്ര അവാര്‍ഡും മുഖ്യമന്ത്രിയുടെ സ്വര്‍ണപതക്കവും നല്‍കി. മെറ്റീരിയല്‍ സയന്‍സില്‍ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ശാസ്ത്രജ്ഞനായ ഡോ. എം.സതീഷ് ചന്ദ്രന് നല്‍കി. ഫിസിക്കല്‍ സയന്‍സില്‍ അവാര്‍ഡ് നേടിയ കോഴിക്കോട് എന്‍.ഐ. റ്റി ഫിസിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ.സുബമണ്യന്‍ നമ്പൂതിരിക്കും സെല്‍ ആന്‍ഡ് ബൈ മോളിക്യുലാര്‍ സയന്‍സില്‍ അവാര്‍ഡ് നേടിയ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഫാക്കല്‍ട്ടി ഡോ. ഷിജുലാല്‍ നെല്‍സണ്‍ സതിയ്ക്കും മുഖ്യമന്ത്രി നല്‍കി. കൂടാതെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ധനസഹായം നല്‍കുന്ന ഏറ്റവും നല്ല ശാസ്ത്ര പ്രോജക്ടിനുള്ള ഡോ. എസ്. വാസുദേവ് അവാര്‍ഡ് കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സ്‌കൂള്‍ ഓഫ് മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് പ്രഫസര്‍ ഡോ. എന്‍. സന്ധ്യാ റാണി മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.
- Log in to post comments