Skip to main content

റിപ്പബ്ലിക്ക് ദിന പരേഡ്: മന്ത്രി എ.കെ ബാലന്‍ സല്യൂട്ട് സ്വീകരിക്കും

 

ജില്ലയിലെ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ ഇന്ന് (ജനുവരി 26) രാവിലെ എട്ടു മുതല്‍ പാലക്കാട് കോട്ട മൈതാനത്ത് നടക്കും. പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ രാവിലെ 8.30 ന് സല്യൂട്ട് സ്വീകരിക്കും. തുടര്‍ന്ന് പതാക ഉയര്‍ത്തും.
എ.ആര്‍.പോലീസ്, കെ.എ.പി, ലോക്കല്‍ പോലീസ്, എക്സൈസ് സ്റ്റാഫ്, ഹോം ഗാര്‍ഡുകള്‍, ഫോറസ്റ്റ്, എന്‍.സി.സി, സ്‌കൗട്സ് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ പരേഡില്‍ അണിനിരക്കും. ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം, മറ്റ് ജനപ്രതിനിധികള്‍ പങ്കെടുക്കും. തുടര്‍ന്ന് സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.

date