Skip to main content

ജൈവകൃഷി ഉല്‍പ്പാദകരാകാന്‍ പരിശീലനത്തിന് അപേക്ഷിക്കാം

 

ശാസ്ത്രീയമായ ജൈവകൃഷി ഉത്പാദനത്തില്‍ പട്ടാമ്പിയിലുള്ള പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഫെബ്രുവരി അഞ്ച് മുതല്‍ ആരംഭിക്കുന്ന പരിശീലന പരിപാടിക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസ് പാസായി 18 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. 30 ദിവസത്തെ തൊഴിലധിഷ്ഠിത പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അഗ്രികള്‍ച്ചര്‍ സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സര്‍ട്ടിഫിക്കറ്റും ലഭിക്കും. താല്പര്യമുള്ളവര്‍ അവര്‍ 0466 2212270 ല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അറിയിച്ചു.

date