Skip to main content

വാട്ടര്‍ മാനേജ്മെന്റ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കും: മന്ത്രി കെ കൃഷ്ണന്‍കുട്ടി 

 

വാട്ടര്‍ മാനേജ്മെന്റ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. നബാര്‍ഡ്-കെ.എഫ്.ഡബ്ല്യൂ സോയില്‍ പ്രൊജക്ട് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നീര്‍ത്തടാധിഷ്ഠിത പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് മന്ത്രി പറഞ്ഞു. 2009-10 വര്‍ഷം മുതല്‍ പാലക്കാട് ജില്ലയിലെ 43 നീര്‍ത്തടങ്ങളില്‍ നബാര്‍ഡ് നടപ്പിലാക്കിയ നീര്‍ത്തടാധിഷ്ഠിത പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ദേശീയ കാര്‍ഷിക ഗ്രാമ വികസന ബാങ്കായ നബാര്‍ഡിന്റെയും ജര്‍മന്‍ ബാങ്കായ കെ.എഫ്.ഡബ്ല്യൂ.വിന്റെയും സഹായത്തോടെ കേരളത്തില്‍ 34 സ്ഥലങ്ങളില്‍ പദ്ധതി നടപ്പിലാക്കും. ജില്ലയില്‍ 6000 ഹെക്ടര്‍ ഉള്‍പ്പെടുന്ന 20 നീര്‍ത്തടങ്ങളെയാണ് പദ്ധതിയടെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്താകുമാരി അധ്യക്ഷയായി. നബാര്‍ഡ് ഡി.ഡി.എം ലാലു പി.നാരായണന്‍കുട്ടി പദ്ധതി വിശദീകരണം നടത്തി. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷൈജ മുഖ്യാതിഥിയായി. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം ആര്‍ നിതിന്‍ കണിച്ചേരി, പുതുശ്ശേരി ഗ്രാമ പഞ്ചായത്തംഗം എസ് കെ അനന്ദകൃഷ്ണന്‍, ജില്ലാ ബാങ്ക് മാനേജര്‍ ഡി.അനില്‍, പാസ്ഡ് സൊസൈറ്റി സെക്രട്ടറി ആര്‍ ജെ ബാബു, ഗ്രാമപഞ്ചായത്തംഗം എം.അംബിക തുടങ്ങിയവര്‍ സംസാരിച്ചു.

date