Skip to main content

രാഷ്ട്രീയ വയോശ്രീ യോജന: 196 പേര്‍ക്ക് ഇന്ന് സഹായ ഉപകരണങ്ങള്‍ നല്‍കും

ജില്ലയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന  196 മുതിര്‍ന്ന പൗരډാര്‍ക്ക് ഇന്ന് (ജനുവരി 24) സഹായ ഉപകരണങ്ങള്‍ നല്‍കും. രാഷ്ട്രീയ വയോശ്രീ യോജനയില്‍   ഉള്‍പ്പെടുത്തി  വീല്‍ ചെയറുകള്‍, ശ്രവണ സഹായികള്‍, കണ്ണടകള്‍ എന്നിവയാണ് നല്‍കുന്നത്. രാവിലെ 10.30 ന് കുമാരനല്ലൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വിതരണോദ്ഘാടനം നിര്‍വ്വഹിക്കും.

       കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. പി. ആര്‍ സോന അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ പി.കെ.സുധീര്‍ ബാബു മുഖ്യാതിഥിയായിരിക്കും. ജില്ലാ ഭരണകൂടത്തിന്‍റെയും സാമൂഹ്യനീതി വകുപ്പിന്‍റെയും സഹകരണത്തോടെ ആര്‍ട്ടിഫിഷ്യല്‍ ലിംബ്സ് മാനുഫാക്ചറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

 കോട്ടയം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി മുനിസിപ്പാലിറ്റികളില്‍ നടത്തിയ ക്യാമ്പുകളിലൂടെയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്.

date