Post Category
മത്സ്യ അദാലത്തില്‍ പങ്കെടുക്കാം
ഫിഷറീസ് വകുപ്പ് നവംബര്‍ 19, 20, 21 തീയതികളിലായി കോഴിക്കോട് നടത്തുന്ന മത്സ്യ ഉത്സവത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന മത്സ്യ അദാലത്ത് പരിപാടിയിലേക്ക് ജില്ലയിലെ മത്സ്യത്തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ നവംബര്‍ 14 വരെ കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും ജില്ലയിലെ മത്സ്യവന്‍ ഓഫീസുകളിലും സമര്‍പ്പിക്കാം. അപേക്ഷ ഫോമിന്റെ മാതൃക ഈ ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0497 2731081
പി എന്‍ സി/4204/2017
date
- Log in to post comments