Skip to main content

സ്വയംതൊഴില്‍ വായ്പ

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 18 മുതല്‍ 55 വയസ് വരെ പ്രായമുളള വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ വിതരണം ചെയ്യുന്നു.  വസ്തു/സര്‍ക്കാര്‍ ഉദേ്യാഗസ്ഥ ജാമ്യം വേണം.  ന്യൂനപക്ഷം/മുന്നോക്കം വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വാര്‍ഷിക വരുമാന പരിധി ഗ്രാമപ്രദേശത്ത് 81,000 രൂപയും നഗര പ്രദേശത്ത് 1,03,000 രൂപയുമാണ്.  

പിന്നോക്കം/പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് വാര്‍ഷിക വരുമാന പരിധി  ഗ്രാമപ്രദേശത്ത് 98,000 രൂപയും നഗര പ്രദേശത്ത് 1,20,000 രൂപയുമാണ്.  താല്‍പര്യമുളള വനിതകള്‍ വനിതാ വികസന കോര്‍പ്പറേഷന്‍  പളളിക്കുന്നിലുളള ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.  അപേക്ഷാ ഫോറം എന്ന www.kswdc.org വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.  ഫോണ്‍: 0497 2701399, 9496015014.

പി എന്‍ സി/4205/2017
 

date