Skip to main content

ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നീ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന അഞ്ച് വയസിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെ (ഭിന്ന ശേഷിക്കാരായ കുട്ടികൾ ഉൾപ്പെടെ) കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരള സർക്കാർ ഈ മേഖലയിൽ പുരസ്‌കാരം നൽകുന്നത്. നാഷണൽ ചൈൽഡ് അവാർഡ് ഫോർ എക്സെപ്ഷ്ണൽ അച്ചീവ്മെന്റ് കരസ്ഥമാക്കിയ കുട്ടികൾ ഈ അവാർഡിന് അപേക്ഷിക്കരുത്. 25,000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും അടങ്ങുന്നതാണ് പുരസ്‌കാരം. അപേക്ഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് ഫെബ്രുവരി 15ന് മുമ്പായി അയ്യന്തോൾ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 90724 01685.

date