Post Category
തളിക്കുളം ഹെൽത്ത് സെന്ററിന് ദേശീയ അംഗീകാരം
തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ മികവിന്റെ അംഗീകാരം. തളിക്കുളം ഹെൽത്ത് സെന്ററിന് ദേശീയ തലത്തിലുള്ള ഗുണമേൻമ അക്രഡിറ്റേഷനാണ് ലഭിച്ചത്. ഇതിന്റെ ഭാഗമായി ഒരുലക്ഷം വീതം മൂന്ന് വർഷം തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിക്കും.
ആശുപത്രികളിലെ ശുചിത്വ പരിപാലനം, മാലിന്യ സംസ്‌ക്കരണം, മികച്ച സേവന ലഭ്യതയും രോഗികളുടെ അഭിപ്രായവും, അണുബാധ നിയന്ത്രണം, ഭൗതിക സാഹചര്യങ്ങളുടെ മെച്ചപ്പെടുത്തൽ, പൊതുജനാരോഗ്യ സേവനങ്ങളെക്കുറിച്ച് ജീവനക്കാരുടെ അറിവ് എന്നീ വിവിധ ഘടകങ്ങളും ഒ പി ലാബ്, നാഷണൽ ഹെൽത്ത് പ്രോഗ്രാം, ഓഫീസ് സർട്ടിഫിക്കേഷൻ എന്നിവ വിലയിരുത്തിയാണ് അക്രഡിറ്റേഷൻ അവാർഡുകൾ നിർണ്ണയിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ആർദ്രം-കേരള പുരസ്‌കാരത്തിന് ജില്ലയിൽ നിന്ന് തെരഞ്ഞടുത്ത പത്ത് സ്ഥാപനങ്ങളിൽ ഒന്നാണ് തളിക്കുളം ഹെൽത്ത് സെന്റർ.
date
- Log in to post comments