മണലിപ്പുഴ സംരക്ഷണം : തൈ നടീൽ ഉദ്ഘാടനം 31 ന്
പാണഞ്ചേരി പഞ്ചായത്തിലെ മണലിപ്പുഴ ഉത്ഭവ സ്ഥാനത്ത് 1000 വിവിധ ഇനം മുളതൈകളുടെ നടീൽ ഉദ്ഘാടനം ജനുവരി 31 രാവിലെ ഒൻപതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ വി അനിത അധ്യക്ഷയാകും. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ സിന്ധു പി ഡി പദ്ധതി വിശദീകരിക്കും. ജില്ലാ പദ്ധതിയായ ജല രക്ഷ - ജീവ രക്ഷയുടെ ഭാഗമായി മണലിപ്പുഴയുടെ അതിർത്തി കല്ലിട്ട് മുള തൈകൾ വെച്ചു പിടിപ്പിക്കുകയും പ്രളയത്തിൽ പുഴയിൽ ഉണ്ടായ മൺ കൂനകളും മര മാലിന്യങ്ങളും നീക്കം ചെയ്ത് പുഴയുടെ സ്വാഭാവികമായ നീരൊഴുക്ക് വീണ്ടെടുക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായി ഒന്നാം ഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് വിഹിതമായ 4 ലക്ഷം രൂപയും ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് വിഹിതവും ചേർത്ത് അതിർത്തി കല്ല് സ്ഥാപിക്കുകയും 200 ഓളം മുളകൾ വെച്ചു പിടിപ്പിക്കുകയും ചെയ്തു. പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനമാണ് പാണഞ്ചേരി പഞ്ചായത്ത് 12-ാം വാർഡ് മയിലാട്ടും പാറയിൽ നടക്കുന്നത്.
- Log in to post comments