Post Category
ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ പരാതി പരിഹാര അദാലത്ത് 31ന്
ഇന്ത്യൻ നേവിയിൽനിന്നും പിരിഞ്ഞു വന്ന വിമുക്തഭടന്മാർക്കും ആശ്രിതർക്കുമായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ പരാതി പരിഹാരത്തിനും സംശയനിവാരണത്തിനും വേണ്ടി അദാലത്ത് സംഘടിപ്പിക്കുന്നു. ജനുവരി 31 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടത്തുന്ന അദാലത്തിൽ കൊച്ചി നേവൽ ബേസിൽ നിന്നുള്ള സംഘമാണ് പങ്കെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് 0487 2384037 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.
date
- Log in to post comments