Skip to main content

മെഡിക്കൽ കോളേജിൽ ഒഴിവ്

ഗവ മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ / കാർഡിയോളജി / മെഡിക്കൽ ഓങ്കോളജി / കാഷ്വാലിറ്റി എന്നീ വകുപ്പുകളിൽ സീനിയർ റസിഡന്റുമാർ / ലക്ച്ചറർമാരുടെ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 7ന് രാവിലെ 10 മണിക്ക് നടക്കും. എം ബി ബി എസ് ബിരുദവും ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. നിബന്ധനകൾക്ക് വിധേയമായി പി. ജി (മെഡിക്കൽ) ബിരുദമുള്ളവർക്ക് 70000രൂപയും മറ്റുള്ളവർക്ക് 55000 രൂപയുമാണ് പ്രതിമാസ വേതനം. അർഹരായ ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ - കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്‌ട്രേഷൻ, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം മെഡിക്കൽ കോളേജ് പ്രിൻസിപ്പാലിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ എത്തിച്ചേരുക. ഫോൺ : 0487 2200310- 2200319.

date