Skip to main content

കടങ്ങോട് പഞ്ചായത്തിൽ ജീവനി പദ്ധതിക്ക് തുടക്കമായി

കടങ്ങോട് ഗ്രാമപഞ്ചായത്തിൽ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് നടത്തുന്ന 'ജീവനി' പദ്ധതിയുടെ ഉദ്ഘാടനവും കർഷക ദിനാചരണവും നടന്നു. 470 ദിവസം ത്തോളമാണ് പദ്ധതി. പഞ്ചായത്ത് പ്രസിഡന്റ് രമണി രാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജലീൽ ആദൂർ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.ആർ.സിമി മികച്ച കർഷകരെ ആദരിച്ചു.
പഞ്ചായത്ത് അംഗങ്ങളായ ടി.പി.ജോസഫ്, കെ.കെ.മണി, പി.വി.പ്രസാദ്, സന്ധ്യാ ബാലകൃഷ്ണൻ, ബബിത രവി, ആമിന സുലൈമാൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ എം.ടി.വേലായുധൻ, ഡോ. അരുണഭട്ട്, ഹെൽത്ത് ഇൻസ്പെക്ടർ ബാബു, കൃഷി ഓഫീസർ ബിന്ദു, കൃഷി അസിസ്റ്റന്റ് ധന്യ എന്നിവർ സംസാരിച്ചു.
കാർഷിക പ്രശ്നോത്തരി മൽസരത്തിൽ വിജയികളായ വിദ്യാർത്ഥികളേയും ചടങ്ങിൽ അനുമോദിച്ചു.

date