Post Category
നഴ്സറി മാനേജ്മെന്റ്: പരിശീലനം സംഘടിപ്പിക്കുന്നു
കൃഷിവകുപ്പ് ആത്മ മുഖേന നടത്തുന്ന സ്കില്‍ ട്രെയിനിംഗ് ഫോര്‍ റൂറല്‍ യൂത്ത്ന്റെ ഭാഗമായി കൃഷി വിജ്ഞാന്‍കേന്ദ്ര പെരുവണ്ണാമൂഴിയില്‍ നഴ്സറി മാനേജ്മെന്റ് എന്ന വിഷയത്തില്‍ ഏഴ് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. 15 പേര്‍ക്കുള്ള പരിശീലനത്തില്‍ നാല് സീറ്റ് എസ്.സി വിഭാഗത്തിനും ഒരു സീറ്റ് എസ്.ടി വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. 18നും 40നും മധ്യേ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി ഏഴിനകം അപേക്ഷഫോം വേങ്ങേരി അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റ് കോംപൗണ്ടിലെ ജില്ലാ ഓഫിസില്‍ നിന്നോ അതത് ബ്ലോക്കിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ നിന്നോ വാങ്ങി പ്രസ്തുത ഓഫീസുകളില്‍ സമര്‍പ്പിക്കണം. പങ്കെടുക്കുന്നവര്‍ക്ക് താമസ സൗകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ആത്മ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0495 2378997.
date
- Log in to post comments