Skip to main content

ആവാസ്' ഇന്‍ഷൂറന്‍സ് കാര്‍ഡ് വിതരണം

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 'ആവാസ്' ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം 15000/ രൂപയുടെ സൗജന്യ ചികിത്സയും, 2 ലക്ഷം രൂപയുടെ അപകട ഇന്‍ഷൂറന്‍സ് പരിരക്ഷയും ലഭിക്കുന്നതാണ്. ഇന്‍ഷൂറന്‍സ് കാര്‍ഡ് നല്‍കുന്നതിന് പെരിന്തല്‍മണ്ണ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന  അസി.ലേബര്‍ ഓഫീസില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് നേരിട്ടെത്തി അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി 'ആവാസ്' തിരിച്ചറിയല്‍ കാര്‍ഡ് കൈപറ്റാവുന്നതാണ്.  തൊഴിലുടമകള്‍ ഇതിന് പ്രത്യേക പ്രാധാന്യം നല്‍കേണ്ടതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അിറയിച്ചു. ഫോണ്‍: 04832734814,8547655273.

 

date