Post Category
കാന്‍സര്‍ദിനം: ജില്ലാതല ഉദ്ഘാടനവും സെമിനാറും
ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദേശീയ കാന്‍സര്‍ദിനം വിപുലമായ പരിപാടികളോടെ ആചരിക്കുന്നു. ഇന്ന്(നവംബര്‍ 7) രാവിലെ 10.45 ന് കോളേജ് ഓഫ് കൊമേഴ്‌സില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ പി ജയബാലന്‍ അധ്യക്ഷത വഹിക്കും.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ നാരായണ നായ്ക് മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ ആശുപത്രി ആര്‍ എം ഒ ഡോ.പി കെ അനില്‍കുമാര്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.രേഖ കെ ടി, പ്രൊഫ.ഡോ.വിജയമ്മ നായര്‍, കെ എന്‍ അജയ് എന്നിവര്‍ സംബന്ധിക്കും. തുടര്‍ന്ന് നടത്തുന്ന ബോധവല്‍ക്കരണ സെമിനാറില്‍ കാന്‍സര്‍ കെയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.മായ കെ എന്നവര്‍ വിഷയാവതരണം നടത്തും.
പി എന്‍ സി/4206/2017
date
- Log in to post comments