Skip to main content

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല  ഉപയോഗിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍ 

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും  മൂക്കും വായും തൂവാലയോ മറ്റ് വസ്ത്രഭാഗങ്ങളോ ഉപയോഗിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍ ഷീജ അറിയിച്ചു. എച്ച് 1 എന്‍1 ഉള്‍പ്പെടെ  വായുവിലൂടെ  പകരുന്ന  രോഗങ്ങളെ തടയാന്‍ ഇതാവശ്യമാണ്.  രോഗം ബാധിച്ചവര്‍  തുമ്മുകയും  ചുമയ്ക്കുകയും  ചെയ്യുമ്പോള്‍  രോഗാണുക്കള്‍  അന്തരീക്ഷ വായുവില്‍ കലരുകയും  അത് ശ്വസിക്കുന്നവരിലേക്ക്  പ്രവേശിക്കുകയും ചെയ്യും. ഈ സാഹചര്യം ഒഴിവാക്കാന്‍ മൂക്കും വായും തൂവാല കൊണ്ട് മറയ്ക്കുന്നത്  നല്ലതാണ്. ഇടയ്ക്കിടെ  കൈയും മുഖവും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം. വായുവിലൂടെ  പകരുന്ന രോഗം  കൂടുതല്‍  ഉണ്ടാകാന്‍  സാധ്യതയുളള കാലാവസ്ഥയാണ് ഇപ്പോഴുളളത്.   രോഗികള്‍ ധാരാളമെത്തുന്ന  ആശുപത്രികളില്‍ കഫ് കോര്‍ണറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.   ചുമയുളള  രോഗികള്‍ക്ക് കഫ് കോര്‍ണറില്‍ നിന്ന്  മാസ്‌ക് ലഭിക്കും.   ഇതുവഴി മറ്റുളളവരിലേക്ക് രോഗാണുക്കള്‍   പ്രവേശിക്കുന്നത്  തടയാന്‍ സാധിക്കുന്നു.   ഉപയോഗിച്ച  മാസ്‌കുകള്‍  ആശുപത്രി അധികൃതര്‍   സ്ഥാപിച്ചിട്ടുളള   കൂടകളില്‍ തന്നെ  നിക്ഷേപിക്കാന്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date