Skip to main content

ഇ-ഫയലിംഗ് പരിശീലന ക്ലാസ് ഇന്ന്

 

സഹകരണ സംഘങ്ങള്‍ നല്‍കുന്ന വായ്പ സംബന്ധിച്ച് രജിസ്‌ട്രേഷന്‍ വകുപ്പിലെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഫയല്‍ ചെയ്യുന്ന ഗഹാനുകള്‍ പൂര്‍ണമായും ഈ ഫയലിംഗ് സംവിധാനമാക്കിയതിനാല്‍ ഇതുമായി ബന്ധപ്പെട്ട പരിശീലന ക്ലാസ്  ഇന്ന് (ജനുവരി 29) ഉച്ചയ്ക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പരിശീലനം ലഭിക്കാത്ത ജില്ലയിലെ സഹകരണ സ്ഥാപനങ്ങളിലെ മാനേജര്‍/സെക്രട്ടറിമാര്‍ ക്ലാസില്‍ പങ്കെടുക്കണമെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.

date