Skip to main content

മലബാര്‍ ദേവസ്വം ബോര്‍ഡ്: ക്യാമ്പ് ആറിന്

 

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ക്ഷേത്രവിഹിതം, കുടിശ്ശിക പിരിവ് നടത്തുന്നതിനായി ഫെബ്രുവരി ആറിന് ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 11ന് മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നടത്തുന്ന ക്യാമ്പില്‍ എത്തി മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളിലെ ക്ഷേത്ര ഭാരവാഹികള്‍ ക്ഷേമനിധിയില്‍ അടയ്ക്കാനുള്ള ക്ഷേത്ര വിഹിതം നിര്‍ബന്ധമായും അടയ്‌ക്കേണ്ടതാണെന്ന്  സെക്രട്ടറി അറിയിച്ചു. പ്രസ്തുത ക്യാമ്പില്‍ ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതിന് ക്ഷേത്ര ജീവനക്കാര്‍ക്ക് മെമ്പര്‍ഷിപ്പിനായി  ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജനന തീയതി തെളിയിക്കുന്നതിനുള്ള രേഖയും ശമ്പള പട്ടികയുടെ പകര്‍പ്പും സഹിതം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ജീവനക്കാരുടെ ക്ഷേമനിധി വിഹിതവും അടയ്ക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

date