Skip to main content

ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം അഭിമുഖം ഒന്നിന്

 

ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന മാംഗ്ലൂരിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഫെബ്രവരി ഒന്നിന് രാവിലെ പത്തിന് പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അഭിമുഖം നടത്തുന്നു. ടെക്‌നിക്കല്‍ ട്രെയിനി ഒഴിവിലേക്ക് ബി.സി.എ, എം.സി.എ, ബി.എസ്.സി ( കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് സ്റ്റാറ്റിസ്റ്റിക്‌സ്) എം.എസ്.സി, ബി. ഇ. ( സിവില്‍, മെക്കാനിക്കല്‍ ഒഴികെയുള്ളവര്‍ക്ക് പങ്കെടുക്കാം) ബി. കോം( കമ്പ്യൂട്ടര്‍ സയന്‍സ്) എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്ക്   പങ്കെടുക്കാം . പ്രവര്‍ത്തിപരിചയം നിര്‍ബന്ധമല്ല. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് പ്രവേശനം. പ്രായപരിധി  18 മുതല്‍ 30 വയസ്സുവരെ. ജനുവരി 28 മുതല്‍  31 വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിനായി ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ബയോഡാറ്റയും വണ്‍ടൈം രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. മുന്‍മ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രശീതി ഹാജരാക്കിയാല്‍ മതിയാകും. ഫോണ്‍ : 0491-2505435.

date