തെറ്റായ പ്രചരണം - സപ്ലൈകോ നിയമനടപടിക്ക്
കൊച്ചി - സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ശബരി വെളിച്ചെണ്ണയെ കുറിച്ച് സപ്ലൈകോയുടെ സല്‍പ്പേരിന് കളങ്കം വരുത്തുന്ന രീതിയില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ വന്ന സാഹചര്യത്തിലാണിത്.
2014 ല്‍ സുല്‍ത്താന്‍ ബത്തേരിയിലെ സപ്ലൈകോ ഔട്ട്‌ലെറ്റില്‍ നിന്നും വാങ്ങിയ ശബരി വെളിച്ചെണ്ണയില്‍ മെഴുകു രൂപത്തില്‍ മായം കലര്‍ന്നിരുന്നുവെന്ന ഒരു പ്രമുഖ ചാനലില്‍ വന്ന വാര്‍ത്തയെ മുന്‍നിര്‍ത്തി പ്രസ്തുത വെളിച്ചെണ്ണയുടെ സാമ്പിള്‍ ലാബുകളില്‍ വിശദമായി പരിശോധിക്കുകയും വെളിച്ചെണ്ണയില്‍ മായം കലര്‍ന്നിട്ടില്ല എന്ന് ലാബുകളില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചിട്ടുളളതുമാണ്. വെളിച്ചെണ്ണയടക്കമുളള സപ്ലൈകോയുടെ എല്ലാ ഉത്പന്നങ്ങളും അംഗീകൃത ലാബുകളില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷമാണ് വില്‍പ്പനശാലകളില്‍ എത്തിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
- Log in to post comments