Post Category
ദേശീയ വിരവിമുക്ത ദിനം: യോഗം ആറിന്
ദേശീയ വിരവിമുക്ത ദിനത്തോടനുബന്ധിച്ച് ടാസ്‌ക് ഫോഴ്‌സ് യോഗം ഫെബ്രുവരി ആറിന് വൈകിട്ട് മൂന്നുമണിക്ക് ദുരന്തനിവാരണ ഡെപ്യൂട്ടികലക്ടറുടെ ചേംബറില്‍ ചേരും. ഫെബ്രുവരി 10 നാണ് ദേശീയ വിരവിമുക്ത ദിനാചരണം. ദിനാചരണത്തിന്റെ ഭാഗമായി ഒന്നു മുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ അങ്കണവാടികള്‍, സ്‌കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ച് അല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും. ഫെബ്രുവരി 10 ന് ഗുളിക കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ ഫെബ്രുവരി 17 ന് നടക്കുന്ന സമ്പൂര്‍ണ്ണ വിരവിമുക്ത ദിനത്തില്‍ ഗുളിക കഴിക്കണം.
date
- Log in to post comments