Skip to main content

സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല

 

 

 

സാങ്കേതിക കാരണങ്ങളാല്‍ 2020 ഫെബ്രുവരി എഴിന് നോര്‍ക്ക റൂട്ട്സിന്റെ എറണാകുളം മേഖല ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് എറണാകുളം സെന്റര്‍ മാനേജര്‍ അറിയിച്ചു. പാലക്കാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഫെബ്രുവരി 13 നും, കോട്ടയം കളക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ ഫെബ്രുവരി 20 നും, തൃശൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഫെബ്രുവരി 26 നും, ആലപ്പുഴ കളക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ ഫെബ്രുവരി 28 നും സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കും. അപേക്ഷകര്‍ ഓണ്‍ലൈനായി http://202.88.244.146.8084/norka എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ 0484- 2371810, 2957099. 

date