Skip to main content

കൊറോണ വൈറസ് രോഗം: നഗരസഭയില്‍ ബോധവത്കരണ ശില്‍പ്പശാല

 

 

ആലപ്പുഴ: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭ ശില്പശാല സംഘടിപിച്ചു. റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശില്‍പ്പശാല നഗരസഭാ ചെയര്‍മാന്‍ ‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി എം ഓ ദീപ്തി, ‍ ഡോ ശ്രീനാഥ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജ്യോതിമോള്‍  ശില്പശാലയ്ക്ക് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ റസാഖ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബഷീര്‍ കോയാപറമ്പില്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. ജി മനോജ് കുമാര്‍, ജില്ല മാസ് മീഡിയ ഓഫീസര്‍ സുജ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ, ആശ പ്രവര്‍ത്തകര്‍, പ്രൈമറി ടീച്ചേര്‍സ്, ആരോഗ്യ ഉദ്യോഗസ്ഥര്‍, മുനിസിപ്പല്‍ കൗണ്‍സിലേഴ്സ്, അംഗനവാടി ടീച്ചേര്‍സ് തുടങ്ങിയവര്‍ ശില്പശാലയില്‍ പങ്കെടുത്തു.

date