Skip to main content

ജോലി ഒഴിവ്

കൊച്ചി: ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍  വിവിധ തസ്തികകളിലേയ്ക്ക്/  തസ്തികയിലേക്ക്   സ്ഥിരം ഒഴിവുകള്‍ നിലവിലുണ്ട് . 60 ശതമാനം മാര്‍ക്കോടുകൂടി  മൂന്ന് വര്‍ഷത്തെ എഞ്ചിനീയറിംഗ്  (മെക്കാനിക്കല്‍ /ഇലക്ട്രിക്കല്‍ /ഇലക്ട്രോണിക്‌സ്/കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/കൊമേര്‍ഷ്യല്‍ പ്രാക്ടീസ്  )ഡിപ്ലോമയും  കപ്പല്‍ നിര്‍മാണമേഖലയില്‍ നാലു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവരും   ,വെല്‍ഡര്‍/പ്ലംബര്‍/ഇലട്രിഷ്യന്‍/ഇലട്രോണിക് മെക്കാനിക് /കാര്‍പെന്റെര്‍ എന്നി ട്രേഡുകളില്‍ ഐ.റ്റി.ഐ യും എന്‍.എ.സി യും  കപ്പല്‍ നിര്‍മാണമേഖലയില്‍  അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവരും   എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും  സഹിതം ഫെബ്രുവരി 15-ന് മുമ്പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.  പ്രായപരിധി 18-35 നിയമാനുസൃത വയസ്സിളവ് അനുവദനീയം.

date