Skip to main content

ഭക്ഷ്യസുരക്ഷാ ലൈസന്‍സ്  ക്യാമ്പ് നാളെ

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുളള ലൈസന്‍സ് / രജിസ്‌ട്രേഷന്‍ ലഭിച്ചിട്ടില്ലാത്ത ഭക്ഷ്യ ഉല്‍പാദന, വിതരണ, വില്‍പ്പന സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് / രജിസ്‌ട്രേഷന്‍ നല്‍കുന്നതിന് ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ (നവംബര്‍ 8)  തൃശൂര്‍, ഒല്ലൂര്‍, സര്‍ക്കിളുകളിലെ ഭക്ഷണ വ്യാപാരികള്‍ക്ക് തൃശൂര്‍ ടൗണ്‍ഹാളിലെത്തി ലൈസന്‍സ് / രജിസ്‌ട്രേഷന്‍ കൈപ്പറ്റാം. രാവിലെ 10 മുതല്‍ 2 മണിവരെയാണ് മേള. കല്ല്യാണ മണ്ഡപങ്ങള്‍ / ഇത്തരം മറ്റ് ഹാളുകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, പലചരക്ക് കടകള്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ്, ഉല്‍പ്പാദകര്‍, തട്ടുകടകള്‍, പഴം, പച്ചക്കറികടകള്‍, വെളളം വിതരണം ചെയ്യുന്നവര്‍, മല്‍സ്യമാംസ വ്യാപാരികള്‍ എന്നിവര്‍ക്ക് അവസരം വിനിയോഗിക്കാം.

കോര്‍പ്പറേഷന്‍ ലൈസന്‍സ് ഉളളവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നീ രേഖകളുടെ കോപ്പി മേളക്ക് വരുമ്പോള്‍ കൊണ്ടുവരണം. ഭക്ഷ്യസുരക്ഷാ വകുപ്പും, സി.എസ്.സി യും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.  ലൈസന്‍സ് / രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഭക്ഷണവില്‍പ്പനകാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി ആരംഭിച്ചതായി ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജി.ജയശ്രീ അറിയിച്ചു.

5 ലക്ഷം രൂപ പിഴയും 6 മാസവുമാണ് ശിക്ഷ. ലൈസന്‍സ് / രജിസ്‌ട്രേഷന്‍ പുതുക്കാനും മേളയില്‍ അവസരം ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 8943346552, 8943346596.  
 

date