Skip to main content

പുതിയ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്ക്് സ്വീകരണം നല്‍കി.

 

 

കളമശ്ശേരി: ജില്ലയിലെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്ക്് കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ കളമശ്ശേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍് സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനത്തില്‍ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ഇന്‍ ചാര്‍ജ്ജ് രാഗേഷ് കെ.ആര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല കളക്ടര്‍ കെ.മുഹമ്മദ്ദ്് വൈ. സഫറുല്ല, ഗവര്‍ണിംഗ് ബോഡി അംഗങ്ങളായ ശാരദ മോഹന്‍, കെ.കെ. ജോഷി ജില്ലാ മിഷന്‍ അസിസ്റ്റന്റ്് കോ-ഓര്‍ഡിനേറ്റര്‍മാരായ രജ്ഞിനി.എസ്, വിജയം.കെ, റെജീന ടി.എം. തുടങ്ങിയവരും കുടുംബശ്രീയിലെ എല്ലാ ഭാരവാഹികളും സ്ഥാനം ഒഴിയുന്ന സി.ഡി.എസ് ഭാരവാഹികളും പങ്കെടുത്തു. സ്ഥാനം ഒഴിയുന്ന ഭാരവാഹികള്‍ക്ക്്  വൃക്ഷത്തൈ നല്‍കിയാണ് ജില്ലാ മിഷന്‍ യാത്രയാക്കുന്നത്. വടവുകോഡ് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍  വിശാലത്തിന് ജില്ലാ കളക്ടര്‍ വൃക്ഷത്തൈ നല്‍കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്്് പുനര്‍ജനി കലാടീം അവതരിപ്പിച്ച വില്‍കലാമേളയും സ്വീകരണ സമ്മേളനത്തിനു ശേഷം ഉണ്ടായിരുന്നു.

date