Skip to main content

വൈപ്പിന്‍ സംഭവം: അപലപനീയമെന്ന്  വനിതാ കമ്മീഷന്‍

 

കൊച്ചി: വൈപ്പിനില്‍ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ അയല്‍ക്കാരികള്‍ മര്‍ദിച്ച സംഭവം  കടുത്ത മനുഷ്യാവകാശ ലംഘനവും അപലനീയവുമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ അഭിപ്രായപ്പെട്ടു. സഹജീവികള്‍ അക്രമത്തിനിരയാകുമ്പോഴും അപകടത്തില്‍പെടുമ്പോഴും കണ്ടുനില്‍ക്കുന്ന മാനസികാവസ്ഥ സാക്ഷരകേരളത്തിന് അപമാനമാണ്.

സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലാ പോലീസ് മേധാവിയില്‍നിന്ന് അടിയന്തര റിപ്പോര്‍ട്ട് തേടുമെന്നും കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിന് പോലീസിന്റെ കേസന്വേഷണം നിരീക്ഷിക്കുമെന്നും ജോസഫൈന്‍ പറഞ്ഞു. 

date