Skip to main content

ഒ ഇ സി സ്‌കോളര്‍ഷിപ്പ്

സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ ഇ സി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാത്ത സ്ഥാപനങ്ങള്‍ക്ക് നവംബര്‍ 20 വരെ  www.scholarship.itschool.gov.in ലോഗില്‍ ചെയ്ത വിവരങ്ങള്‍ ചേര്‍ക്കാം.

2017-18 വര്‍ഷത്തെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം സ്‌കൂള്‍ പ്രധാന അദ്ധ്യാപകരുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തിട്ടുണ്ട്. തുക പിന്‍വലിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത് അക്വിറ്റന്‍സ് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് അയച്ചുതരണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
 

date