വനിതാരത്ന പുരസ്കാരങ്ങള്‍ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു
വനിതാരത്ന പുരസ്കാരങ്ങള്‍ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു
കാക്കനാട്: വിവിധ മേഖലകളില്‍ സ്തുത്യര്‍ഹ സേവനം കാഴ്ചവെച്ച വനിതകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പ് മുഖേന നല്‍കിവരുന്ന വനിതാ രത്ന പുരസ്കാരങ്ങള്‍ക്കായി അപേക്ഷകള്‍ ക്ഷണിക്കുന്നു. സാമൂഹ്യ സേവനം, കായിക രംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ, ശാസ്ത്രസാങ്കേതിക മേഖലകളിലെ വ്യക്തിമുദ്ര എന്നിങ്ങനെ അഞ്ച് മേഖലകളിലാണ് 2019 വര്‍ഷത്തെ പുരസ്കാരങ്ങള്‍ നല്‍കുന്നത്.
പ്രവര്‍ത്തന മേഖലകളില്‍ കാഴ്ചവെച്ചിട്ടുള്ള വ്യത്യസ്തവും നൂതനവുമായ പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, പുരസ്കാരങ്ങള്‍ എന്നിവയെ സംബന്ധിച്ച വിശദവിവരങ്ങള്‍, രേഖകള്‍, ഹൃസ്വ ചിത്രീകരണം എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കാം. പൂരിപ്പിച്ച അപേക്ഷകളും അനുബന്ധ രേഖകളും ഈ മാസം 10ന് മുന്‍പായി അതാത് ജില്ലാ വനിത ശിശുവികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ശുപാര്‍ശയായും അപേക്ഷ നല്‍കാം. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മേല്‍ സൂചിപ്പിച്ച മേഖലകളില്‍ 2018ല്‍ അപേക്ഷ നല്കിയവര് അപേക്ഷ നല്‍കേണ്ടതില്ല. വിശദ വിവരങ്ങള്‍ directorate.wcd@kerala.gov.in എന്ന വെബ്സൈറ്റിലും ജില്ലാ വനിത ശിശു വികസന ഓഫീസ്, ശിശു വികസന പദ്ധതി ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.
- Log in to post comments