Skip to main content

യന്ത്ര പ്രദർശന മേള  -  തൃശ്ശൂരിൽ

സംസ്ഥാനത്ത് വ്യവസായ വൽക്കരണം ത്വരിതപ്പെടുത്തുന്നതിന് സംരംഭങ്ങൾക്ക് ആവശ്യമായ യന്ത്ര സാമഗ്രികൾ ഒരു  കുടകീഴിൽ അണിനിരത്തിക്കൊണ്ട് വ്യവസായ  വാണിജ്യ വകുപ്പ് 7 മുതൽ 10 വരെ യന്ത്ര പ്രദർശന മേള തൃശൂർ തേക്കിൻകാട് മൈതാനത്ത് സംഘടിപ്പിക്കുന്നു. കേരളത്തിന്റെ പരിസ്ഥിതിക്ക് അനുയോജ്യമായ ആധുനിക സാങ്കേതിക വിദ്യകളും യന്ത്ര സാമഗ്രികളും മേള അനാവരണം ചെയ്യും.

ബാൻഡ് സീലിംഗ് മെഷീൻ, ബോക്സ് സ്ട്രാപ്പിങ് മെഷീൻ, വിവിധ തരം മോട്ടോറുകൾ, ഗിയർ ബോക്സ്കൾ, കൊപ്ര ഡ്രയർ,  മൾട്ടി പർപ്പസ് ഡ്രൈയർ,  ഡ്രം റോസ്റ്റർ, കംപ്രസർ, തടി സംസ്കരണ യന്ത്രങ്ങൾ, ഭക്ഷ്യ സംസ്കരണ യന്ത്രങ്ങൾ, പാക്കിങ് മെഷീൻ, ബ്ലെൻഡർ, സി.എൻ.സി റൂട്ടർ,  സി.എൻ.സി ലേസർ  കട്ടിങ് മെഷീൻ, മാലിന്യ സംസ്കരണ യന്ത്രങ്ങൾ, ഫോം  ഫിൽ  സീൽ യന്ത്രങ്ങൾ,  എക്സ്‌പെല്ലെർ, വെൽഡിങ് മെഷീൻ,  ടിഗ്, മിഗ് വെൽഡിങ് മെഷീനുകൾ, ഐസ് ക്രീം, പാൽ സംസ്കരണ  യന്ത്രങ്ങൾ, ബേക്കറി യന്ത്രങ്ങൾ, ഇൻഡക്ഷൻ, മെൽറ്റിംഗ്  ഫർണസുകൾ, വസ്ത്ര നിർമ്മാണ യന്ത്രങ്ങൾ, ആയുർവേദ ഔഷധ നിർമ്മാണ യന്ത്രങ്ങൾ, ഇലക്ട്രിക്  വാഹനം, ചപ്പാത്തി, ഇടിയപ്പം, പൊറോട്ട  നിർമ്മാണ യന്ത്രങ്ങൾ, നാളികേര സംസ്കരണ യന്ത്രങ്ങൾ, സൗരോർജ യന്ത്രങ്ങൾ,  പൗഡർ പാക്കിങ് മെഷീൻ, വർക്ക്ഷോപ്പ് യന്ത്രങ്ങൾ, പൈപ്പ് ബെൻഡിങ് യന്ത്രങ്ങൾ, ഹോസ് ക്രിമ്പിംഗ് മെഷീൻ, ഡിസ്‌പ്ലേ  കൗണ്ടർ, ഷാവായ്  മെഷീൻ, എ.സി-ഡി.സി ഗിയർ മോട്ടോറുകൾ, വിവിധ തരം കൺവേയർ  മെഷീനുകൾ, ത്രീഡി പ്രിൻറർ, പ്രിന്റിങ് പ്രസ് മെഷീനുകൾ, ലാമിനേഷൻ മെഷീൻ, ബോയ്‌ലറുകൾ, ഇൻസിനറേറ്റർ, റബ്ബർ റോളർ, മെറ്റീരിയൽ ഹാൻഡ്‌ലിംഗ് യന്ത്രങ്ങൾ, ബെയ്‌ലിങ് പ്രസ്, പ്ലാസ്റ്റിക് കയർ നിർമാണ യന്ത്രം, പേപ്പർ ബാഗ് നിർമ്മാണ യന്ത്രം, പോപ്പ് കോൺ മെഷീൻ, വെജിറ്റബിൾ  കട്ടിങ് മെഷീൻ, ഓയിൽ പാക്കിങ് മെഷീൻ, സിമെന്റ് ബ്ലോക്ക് നിർമ്മാണ യന്ത്രങ്ങൾ, വിവിധതരം ഇലക്ട്രിക്കൽ,  ഇലക്ട്രോണിക് യന്ത്ര സാമഗ്രികൾ, പ്രിന്റിങ്  മെഷിനറി, ഫ്ളോറിങ് ടൈൽ നിർമ്മാണ യന്ത്രങ്ങൾ, ഇലക്ട്രിക് പോസ്റ്റ് ലിഫ്റ്റ്, പാദരക്ഷ നിർമ്മാണ യന്ത്രങ്ങൾ, തൊണ്ട് സംസ്കരണ യന്ത്രങ്ങൾ, മാലിന്യ സംസ്കരണം തുടങ്ങി വിവിധ മേഖലകളിലെ സംരംഭങ്ങള്‍ക്കിണങ്ങുന്ന 145 യന്ത്ര നിർമ്മാതാക്കളും സാങ്കേതിക വിദ്യ ദാതാക്കളും മേളയിൽ പങ്കെടുക്കും. ഉല്പാദന സംരംഭങ്ങൾക്കും സേവന  സംരംഭങ്ങൾക്കും ആവശ്യമായ എല്ലാത്തരം യന്ത്ര സാമഗ്രികളും മേളയിൽ പ്രദർശനത്തിന് ഉണ്ടായിരിക്കുന്നതാണ്. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും പ്രദർശകർ  പങ്കെടുക്കും. 40,000 ചതുരശ്ര അടിയിൽ പൂര്‍ണ്ണമായും ശീതീകരിച്ച പവലിയനാണ് മേളയ്ക്കായി ഒരുക്കിയിട്ടുള്ളത്. മേളയോട് അനുബന്ധിച്ച് സംരംഭകർക്ക് ആവശ്യമായ വിവിധ വിഷയങ്ങളിൽ സെമിനാറുകളും ഉണ്ടായിരിക്കും.

 

രാവിലെ 10 മുതൽ വൈകുന്നേരം 7 മണി വരെ സ്റ്റാളുകൾ പ്രവർത്തിക്കും.

 

സന്ദർശകർക്ക് പ്രവേശനം സൗജന്യമാക്കിയിട്ടുണ്ടെന്ന് വ്യവസായ വാണിജ്യ ഡയറക്ടർ അറിയിച്ചൂ

date